
ബിഗ് ബോസ് ഷോയിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് ദിയ സന. സോഷ്യൽ മീഡിയയിൽ സജീവമായ ദിയയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു. ലോകത്തുള്ള ആണുങ്ങളെ മൊത്തത്തിൽ ഞാൻ അപമാനിക്കില്ലെന്ന് ദിയ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദിയ സനയുടെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ:
ഓരോരുത്തർ വന്നിട്ട് നീ അങ്ങനത്തവളല്ലേ ഇങ്ങനത്തവളല്ലേ എന്നൊക്കെ പറഞ്ഞ് തോന്നിയാൽ തെറിവരെ വിളിച്ച് പബ്ലിക് കമന്റിടും. ഇൻബോക്സിൽ വന്നിട്ട് ചേച്ചി ഐ ആം ബിഗ്ഗ് ഫാൻ ഓഫ് യൂ. നിങ്ങളുടെ ധൈര്യം സമ്മതിച്ചു എന്നൊക്കെ. പത്തുപേര് കാണക്കെ പെണ്ണാണെങ്കിൽ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്. ഞാൻ ഇഷ്ടപ്പെടുന്നത്,താല്പര്യങ്ങൾ ഒക്കെ പുരുഷന്മാരോടാണ്. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തിൽ ഞാൻ ഒന്നും പറയില്ല. അപമാനിക്കുകയോ, അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കിൽ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കിൽ നിങ്ങൾക്കും.
Post Your Comments