Latest NewsIndiaNews

ബിജെപി വാക്താവ് സഞ്ചരിച്ച കാറിനെ ഇടിച്ചുതെറിപ്പിച്ച് ട്രക്ക്; യുവമോർച്ച നേതാവും ഭാര്യയും കൊല്ലപ്പെട്ടു

ബിജെപി വക്താവും ഭാര്യയും കാറപകടത്തിൽ കൊല്ലപ്പെട്ടു

കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിജെപി വാക്താവും ഭാര്യയും കൊല്ലപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവമോർച്ചയുടെ ഡൽഹി വക്താവ് സന്ദീപ് ശുക്ല, ഭാര്യ അനിത എന്നിവരാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്. ആഗ്രാ- ലക്‌നൗ എക്‌സ്പ്രസ്‌വേയിൽ താതിയ എന്ന പ്രദേശത്ത് വച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം നടന്നത്.

ബിജെപി വാക്താവും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ചുതെറിപ്പിച്ച് ട്രക്ക് നിർത്താതെ പോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു വിവാഹത്തിനു പങ്കെടുക്കുന്നതിനായി സന്ദീപ് കുടുംബസമേതം പ്രതാപ് ഘട്ടിലേക്ക് പോവുകയായിരുന്നു. സന്ദീപ് സഞ്ചരിച്ചിരുന്ന കാറിനെ എതിരേ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

Also Read:ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും ബിജെപിയിലേക്ക്

സന്ദീപും ഭാര്യ അനിതയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ബാക്കി‌യുള്ളവരെ ഉടൻ തന്നെ തിർവ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് ശുക്ലയുടെ കാറിനെ ഇടിച്ച ട്രക്ക് ഡ്രൈവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button