Latest NewsKeralaNattuvarthaNews

തോൽക്കുമെന്ന ഭയം; ബിജെപി സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം, പിന്നിൽ സി.പി.എം

കടയ്ക്കലിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് നേരെ സിപിഎം അതിക്രമം

തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ തോൽക്കുമെന്ന ഭീതിയിലാണ് പലയിടത്തും സി.പി.എം. എന്നാൽ, ജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് മിക്കയിടങ്ങളിലും ബി.ജെ.പി. ഇതോടെ, ബി.ജെ.പി സ്ഥാനാർത്ഥികളെ മാനസികമായും ശാരീരികമായും തളർത്താനുള്ള ശ്രമത്തിലാണ് സി.പി.എം.

ഇതിന്റെ ഭാഗമായി കൊല്ലം കടയ്ക്കലിൽ ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് നേരെ സി.പി.എം അതിക്രമം. കടയ്ക്കൽ ആൽത്തറമൂടിന് സമീപം ബി.ജെ.പിയുടെ അനൗൺസ്‌മെന്റ് വാഹനം തടഞ്ഞു നിർത്തി പന്തളംമുക്ക് വാർഡ് സ്ഥാനാർത്ഥി വിപിൻ അടക്കമുള്ളവരെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു.

വിപിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു സി.പി.എം പ്രവർത്തകരുടെ ശ്രമം. സർക്കാർ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. ഹെൽത്ത് സർവീസ് ജീവനക്കാരനായ ആൽത്തറമൂട് ഉദയഗിരിയിൽ അരുൺ ആറെൻസി അടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി പറയുന്നു. പരിക്കേറ്റ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button