ലക്‌നൗ : ദാൻദുപൂർ റെയിൽവേ സ്റ്റേഷന് പുതിയ പേര് നൽകി ഉത്തർപ്രദേശ് സർക്കാർ. മാ ഭരാഹി ദേവി ധാം എന്നാണ് റെയിൽവേ സ്റ്റേഷന് പുതിയതായി നൽകിയിരിക്കുന്ന പേര്. കേന്ദ്ര സർക്കാരിന്റെ അനുവാദം വാങ്ങിയ ശേഷമാണ് യോഗി സർക്കാർ റെയിൽവേ സ്‌റ്റേഷന്റെ പേര് മാറ്റിയത്.
വാരണാസി റെയിൽവേ സെക്ഷനിലുള്ള സ്റ്റേഷനാണ് ദാൻദുപൂർ സ്റ്റേഷൻ. പ്രദാപ്ഘട്ടിന്റേയും ബാദ്ഷാപൂറിന്റേയും ഇടയിലുള്ള സ്റ്റേഷനാണിത്. പേര് മാറ്റം സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി യുടെ ഓഫീസ് അറിയിച്ചു.
ദാൻദുപൂർ റെയിൽവെ സ്റ്റേഷന്റെ പേര് മാറ്റണമെന്നത് വളരെ കാലമായി ഉയർന്നിരുന്ന ആവശ്യമായിരുന്നു. ഇതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും യോഗി സർക്കാർ പറഞ്ഞു. എക്‌സ്പ്രസ് ട്രെയിനുകളും പാസഞ്ചറുകളും ഉൾപ്പെടെ നിരവധി ട്രെയിനുകൾ ദാൻദുപുർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നുണ്ട്. കാശി വിശ്വനാഥ് ട്രെയിൻ, റായ്ബറേലി- ജാനുപൂർ എക്‌സ്പ്രസ് , ലക്‌നൗ- വാരണാസി ഇന്റർസിറ്റി സർവ്വീസ് തുടങ്ങിയവയെല്ലാം ദാൻദുപൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നവയാണ്.
Post Your Comments