തിരുവനന്തപുരം : വെള്ളയമ്പലം–ശാസ്തമംഗലം റോഡില്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ ഇടപെട്ടതിന് എം.എല്‍.എ വി.കെ.പ്രശാന്തിനെ അഭിനന്ദിച്ച് പ്രവര്‍ത്തകര്‍ ഫ്ളക്സ് വച്ചതാണ് ഇപ്പോൾ ചർച്ച വിഷയം.ഫ്ളക്സ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ട്രോളന്മാർക്ക് ചാകരയാകുകയും ചെയ്തു. ട്രോളുന്നവര്‍ നാട്ടുകാരെയാണ് പരിഹസിക്കുന്നതെന്ന് ഓര്‍ക്കണമെന്നാണ് എം.എല്‍.എ ബ്രോയ്ക്ക് പറയാനുള്ളത്.
Read Also : രാജ്യത്ത് വിതരണത്തിനൊരുങ്ങുന്ന ആദ്യ കൊവിഡ് വാക്സിന്റെ വില നിശ്ചയിച്ചു
വെള്ളയമ്പലം–ശാസ്തമംഗലം റോഡില്‍ പണിക്കേഴ്സ് ലൈനിന് സമീപമാണ് എം.എല്‍.എ വി.കെ.പ്രശാന്ത് ഇടപെട്ട് സീബ്ര ലൈന്‍ വരപ്പിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം റോഡ് ഫണ്ട് ബോര്‍ഡില്‍ എം.എല്‍.എ സമ്മര്‍ദം ചെലുത്തി കാല്‍നടയാത്രക്കാര്‍ക്കായി സീബ്രലൈന്‍ വരപ്പിക്കുകയായിരുന്നു. അടുത്തദിവസം വെയ്റ്റിങ് ഷെഡിന് സമീപം വി.കെ.പ്രശാന്തിനും കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാറിനും അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. പണിക്കേഴ്സ് ലൈനിലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഫ്ലക്സ് വച്ചത്. ഇതോടെ എം.എല്‍.എയെയും കൗണ്‍സിലറെയും പരിഹസിച്ചുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.
എം.എല്‍.എ ബ്രോ എന്തൊക്കെ പറഞ്ഞാലും ട്രോള്‍ മഴ പെയ്തതോടെ പ്രത്യക്ഷപ്പെട്ട അതേവേഗത്തില്‍ ഫ്ലക്സ് അവിടെ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.
Post Your Comments