COVID 19KeralaLatest NewsNews

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യ പ്രവർത്തകർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 45 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂർ 6 വീതം, തൃശൂർ, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസർഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ അതേസമയം , സംസ്ഥാനത്ത് ശനിയാഴ്ച 5848 പേര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് . രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും എത്തിയവരാണ്. 5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


 

shortlink

Related Articles

Post Your Comments

Related Articles


Back to top button