ഗുവാഹാട്ടി : ഗുവാഹാട്ടി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ സ്പൈസ് ജെറ്റ് വിമാനം അപകടരമായി ലാന്‍ഡ് ചെയ്ത സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡിജിസിഎ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. റണ്‍വേയില്‍ സാധാരണ ലാന്‍ഡ് ചെയ്യുന്ന മേഖലയില്‍ നിന്ന് 1000 മീറ്ററോളം മാറി വിമാനം ഇറങ്ങിയതിനെ തുടര്‍ന്ന് റണ്‍വേയിലെ ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരുമടക്കം 155 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് സ്‌പൈസ് ജെറ്റ് പ്രതികരിച്ചിട്ടില്ല. വിമാനം പിന്നീട് സുരക്ഷിതമായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാന്‍ഡിങ്ങിന് തൊട്ടു മുമ്പ് പൈലറ്റിന് ഉയരത്തിനെക്കുറിച്ചുള്ള ധാരണ നഷ്ടമായതാണ് കൃത്യമായ ലാന്‍ഡിങ്ങിന് തടസമായത്. എന്നാല്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ വിടി-എസ്എല്‍എല്‍ ഉള്ള സ്‌പൈസ് ജെറ്റ് വിമാനം പറക്കാന്‍ അനുയോജ്യമാണെന്നും വെള്ളിയാഴ്ച റണ്‍വേ സംഭവത്തിന് ശേഷം ഒന്നിലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തിയെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments