കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ട്. അത് മുല്ലപ്പള്ളിക്കും അറിയാമെന്നും താന്‍ പറയുന്നതാണ് യുഡിഎഫ് നയമെന്നും ഹസന് പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യംവേണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഇടതു മുന്നണി സഖ്യം ഉണ്ടാക്കിയിരുന്നു. അന്നൊന്നും സി.പി.എമ്മിന് വെൽഫെയർ പാർട്ടി വർഗീയ പാർട്ടി ആയിരുന്നില്ല. യു.ഡി.എഫിനെതിരെ സി.പി.എം വെൽഫെയർ പാർട്ടിബന്ധം ആരോപിക്കുന്നത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കനാണെന്നും ഹസൻ ആരോപിച്ചു.
Post Your Comments