Latest NewsNewsIndia

വാക്‌സിനുകള്‍ തയാറാകും മുന്‍പെ നിര്‍ണായക ചുവടുവെയ്പുമായി ഇന്ത്യ

സാമൂഹിക പ്രതിരോധം (ഹേര്‍ഡ് ഇമ്യൂണിറ്റി) ലഭിക്കാന്‍ ഇതു മതിയാകുമെന്നാണു വിലയിരുത്തപ്പെടുന്നത്

 

ന്യൂഡല്‍ഹി : ഇന്ത്യ വാങ്ങുന്നത് 160 കോടി കോവിഡ് വാക്‌സിന്‍ ഡോസെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ 160 കോടി കോവിഡ് വാക്‌സിന്‍ ഡോസ് വാങ്ങാന്‍ വിവിധ കമ്പനികളുമായി ധാരണയുണ്ടാക്കിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വാക്‌സിനുകള്‍ തയാറാകും മുന്‍പു തന്നെയാണ് ഇന്ത്യയുടെ ഈ നിര്‍ണായക ചുവട് വെയ്‌പെന്നത് ശ്രദ്ധേയമാണ്.

ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും തദ്ദേശീയ വാക്‌സിനുകള്‍ക്ക് പുറമെ 50 കോടി ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യ വാങ്ങുന്നുണ്ട്. മാത്രമല്ല, യുഎസ് കമ്പനിയായ നോവാവാക്‌സ് 100 കോടി, റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്‍ 10 കോടി എന്നിവയും അംഗീകാരം ലഭിക്കുന്ന നിലയ്ക്ക് ഇന്ത്യയിലെത്തിക്കും. ഇത്രയും കോവിഡ് വാക്‌സിന്‍ ഡോസ് ലഭിച്ചാല്‍ 80 കോടിയോളം പേര്‍ക്ക് നല്‍കാന്‍ കഴിയും. സാമൂഹിക പ്രതിരോധം (ഹേര്‍ഡ് ഇമ്യൂണിറ്റി) ലഭിക്കാന്‍ ഇതു മതിയാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനുകള്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. വാക്സിന്റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലോകം തയ്യാറെടുക്കുന്നത്. വാക്സിന്‍ വിതരണത്തിന് രാജ്യത്തിന് കാര്യക്ഷമമായ സംവിധാനവും വൈദഗ്ധ്യവുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button