തിരുവനന്തപുരം: അപകടകരമായ മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ഡോ. ശശി തരൂര്‍ എംപി രംഗത്ത്. എന്നാൽ രണ്ട് വര്‍ഷം മുന്‍പ് താന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. അന്ന് ആ അഭിപ്രായം പങ്കുവച്ചതിന് താന്‍ ആക്രമിക്കപ്പെട്ടെന്നും തരൂര്‍ വ്യക്തമാക്കുന്നു.
Read Also: ജയിലില്‍ നിന്നും ‘ബീജം’ കടത്തൽ; സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ
എന്നാൽ കഞ്ചാവ് അപകടകരമായ ലഹരിമരുന്നല്ലെന്ന വന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച പശ്ചാത്തലത്തിലാണ് തരൂരിന്റെ ട്വീറ്റ്. ബോളിവുഡ് താരങ്ങളെ വരെ കുടുക്കാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിക്കുന്ന കഞ്ചാവ് ഉപയോഗത്തെ, ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളാണ് അനുകൂലിച്ചത്. ‘ഞാന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് ഇത് നിയമവിധേയമാക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എനിക്ക് നേരെ ആക്രമണമുണ്ടായി. കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനിടയിലും, അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മീഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു’ തരൂര്‍ ട്വീറ്റ് ചെയ്തു.
Though i’ve never consumed cannabis myself, I was attacked for a policy recommendation to legalise it 2yrs ago. Now, even as the NCB arrests Bollywood stars for cannabis possession, India has joined a majority in the @UN Drugs Commission to delist it as a dangerous drug. Ah well! https://t.co/1QSjfBDNmm
— Shashi Tharoor (@ShashiTharoor) December 4, 2020
Post Your Comments