തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ബുറേവിയുടെ സ്വാധീനവും അറബിക്കടലിൽ ചക്രവാത ചുഴിയുടെ സ്വാധീനവും തുടരുന്നതാണ് മഴ തീവ്രമാക്കുന്നതിനു കാരണം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരുകയാണ് .
Post Your Comments