സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ . കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഹഫര്‍ബാത്തിന്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ മുതല്‍ ആരംഭിച്ച മഴ തുടരുന്നത്. മഴയില്‍ പലയിടത്തും വെള്ളകെട്ടുകള്‍ രൂപപ്പെട്ട് ഗതാഗത തടസ്സം നേരിട്ടു. ഞായറാഴ്ച വരെ മഴ തുടുരുമെന്ന് കാലാവസ്ഥാ കേന്ദ്രo നൽകുന്ന മുന്നറിയിപ്പ് .
രാജ്യത്ത് ശൈത്യം ശക്തിപ്പെടുന്നതിന്റെ മുന്നോടിയായാണ് മഴ ആരംഭിച്ചത്. ഇടിമിന്നലോട് കൂടിയ പേമാരിയാണ് പയിടങ്ങളിലും അനുഭവപ്പെട്ടത്. ഹഫറിലെ സൂക്ക്, മുഹമ്മദിയ്യ, ഫൈസലിയ്യ, നായിഫിയ്യ, ഉമ്മുഹഷര്‍ തുടങ്ങിയ ഭാഗങ്ങളില്‍ പെയ്ത പേമാരിയില്‍ പരിസരം വെള്ളകെട്ടുകള്‍ കൊണ്ട് നിറഞ്ഞു. പലയിടത്തും റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതം സ്തംഭിച്ചു. താഴ് വാരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തിയതോടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Post Your Comments