ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകൾ നിര്‍ണായക ഘട്ടത്തിൽ . ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന കുവൈറ്റ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സൗദിയും ഖത്തറും സ്വാഗതം ചെയ്തു. ഗള്‍ഫ് പ്രതിസന്ധി തീരാന്‍ സമയമായെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയും വ്യക്തമാക്കി.
ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഡോണാള്‍ഡ് ട്രംപിന്റെ ഉപദേശകന് ജെറാദ് കുഷ്നര്‍ വാഷിങ്ടണില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വിദേകാര്യമന്ത്രിയുടെ നിര്‍ണായക പ്രതികരണം പുറത്തുവന്നത്.സമവായ ശ്രമങ്ങളില്‍ കാര്യമായ പുരോഗതി കൈവന്നതായും ഇരുപക്ഷങ്ങളും തുറന്ന മനസ്സോടെയാണ് ഇപ്പോഴത്തെ ചര്‍ച്ചകളെ സമീപിക്കുന്നതെന്നും കുവൈറ്റ് വിദേശകാര്യമന്ത്രിയും വ്യക്തമാക്കി.
Post Your Comments