Latest NewsNewsIndia

കൊവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍

കൊവിഡ് വൈറസിന്റെ സ്വഭാവവും പ്രകൃതവും മാറുന്നതായാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്

പൂനെ : കൊവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തെ കുറിച്ച് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍. കഴിഞ്ഞ ജൂണിലും ജൂലൈയിലും കണ്ടെത്തിയ കൊവിഡ് വൈറസും ഇപ്പോള്‍ കണ്ടെത്തിയ 20 ബി വൈറസ് ഘടനയും തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് വൈറസിന്റെ സ്വഭാവവും പ്രകൃതവും മാറുന്നതായാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സിലെ (എന്‍.സി.സി.എസ്) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. യോഗേഷ് ഷൗച്ചെ നടത്തിയ പഠനത്തിലാണ് കൊവിഡിന്റെ ഈ മാറ്റത്തെ കുറിച്ച് വ്യക്തമായത്.

” ഞങ്ങള്‍ നടത്തിയ പഠന പ്രകാരം ജൂണ്‍, ജൂലൈ മാസങ്ങളില്‍ നാസിക്, പൂനെ, സതാര ജില്ലകളില്‍ നാല് വ്യത്യസ്ത തരം വൈറസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20ബി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. കൊവിഡിന്റെ രണ്ടാം തരംഗം വിവിധ രാജ്യങ്ങളില്‍ ബാധിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ക്ക് ഒന്നിലധികം തരംഗങ്ങളുണ്ട്. കൊവിഡിന്റെ കേസും സമാനമാണ്. രണ്ടാം തരംഗം എത്ര കഠിനമാണെന്ന് മനസിലാക്കേണ്ടതുണ്ട്. കൊവിഡ് ചികിത്സാ രീതിയെ കുറിച്ച് അറിയാമെങ്കിലും വൈറസിന്റെ ഘടകമാറ്റം സംബന്ധിച്ച ആശങ്കകളുണ്ട്. വ്യത്യസ്ത തരം കാലാവസ്ഥകളില്‍ വൈറസ് വ്യത്യസ്തമായി പ്രവര്‍ത്തിച്ചേക്കാം. ” – എന്‍.സി.സി.എസ് സംഘടിപ്പിച്ച ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിനായുള്ള കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയില്‍ പങ്കെടുത്ത് യോഗേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button