Latest NewsKeralaNews

സ്വന്തം ജനങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി, മുഖ്യപ്രതിയിലേക്കുള്ള ദൂരം വളരെ ചെറുത്? – സ്വരം കടുപ്പിച്ച് കെ സുരേന്ദ്രൻ

ഭൂമിയിൽ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തൃശ്ശൂർ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംവദിക്കവയേയാണ് കെ സുരേന്ദ്രൻ
സർക്കാരിന്റെ അഴിമതിക്കെതിരെ തുറന്നടിച്ചത്.

എൽ.ഡി.എഫിന്റെ ഒരു സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററിൽ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആ​ഗ്രഹിക്കുന്നില്ല. സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെ ആകാശത്ത് നിന്നും ഓൺലൈൻ പ്രചരണം നടത്തേണ്ട ​ഗതികേട് ഉണ്ടായി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. കൊവിഡ് മാനണ്ഡങ്ങൾ പാലിച്ച് പ്രചരണം നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായാൽ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ​ഗുണഭോക്താവ്. ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറും. കെ സുരേന്ദ്രൻ പറഞ്ഞു.

ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും വിയർക്കുകയാണ്. ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം കുടുംബാം​ഗങ്ങളെ ഉപയോ​ഗിച്ചത് നാണക്കേടായെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ജനങ്ങളുടെ ഏക പ്രതീക്ഷ എൻ.ഡി.എയാണ്. റേഷനരിയുടെ കാര്യത്തിൽ ഒരു ക്രഡിറ്റും സംസ്ഥാനത്തിനില്ല. ഒൻപത് മാസമായി സൗജന്യ അരി നൽകുന്നത് കേന്ദ്രമാണ്. സി.പി.എമ്മുകാർ ഓൺലൈൻ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button