COVID 19Latest NewsNewsQatar

ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ് ബാധ

ദോഹ : ഖത്തറില്‍ 146 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.188 പേര്‍ക്ക് കൂടി പുതുതായി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 137,060 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 139,783 ആയി ഉയർന്നു.

ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ ഖത്തറില്‍ മടങ്ങിയെത്തിയവരാണ്. എന്നാൽ അതേസമയം, രാജ്യത്ത് ഇന്ന് കൊറോണ വൈറസ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 239 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,484 പേരാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button