Latest NewsNewsInternational

വെള്ളിയാഴ്ച്ചകളിൽ മുസ്ലീങ്ങളെ കൊണ്ട് പന്നിയിറച്ചി കഴിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം

ബെയ്ജിംഗ് : ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ച്‌വിട്ട് ചൈനീസ് സർക്കാർ.റീ-എഡ്യൂക്കേഷൻ ക്യാമ്പുകളിലെ ഉയിഗുർ മുസ്ലീങ്ങൾ എല്ലാ വെള്ളിയാഴ്ചയും പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ചൈനീസ് സർക്കാർ നടത്തിയ അതിക്രമങ്ങളുടെ ഇരകളിലൊരാളായ സെയ്‌രഗുൽ സൗത്ബേ പറഞ്ഞു.

Read Also : തെരഞ്ഞെടുപ്പിലെ വമ്പൻ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജിവെച്ചു

“എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരായി . അവർ മനപൂർവ്വം മുസ്ലീങ്ങൾക്ക് വിശുദ്ധമായ ആ ദിവസം തിരഞ്ഞെടുത്തു. അത് നിരസിക്കുകയാണെങ്കിൽ കഠിനമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി” -സെയ്‌രഗുൽ സൗത്ബേ പറഞ്ഞു

“നിങ്ങൾ ഒരു തടങ്കൽപ്പാളയത്തിൽ ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കുന്നില്ല. ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങൾ വിളമ്പിയ മാംസം കഴിക്കണം ‘ ഇതായിരുന്നു ചൈനീസ് അധികൃതരുടെ ഉത്തരവ്.

മുസ്ലീങ്ങൾക്കെതിരായി പന്നി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ചൈനയിൽ സജീവമായ ഒരു ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button