Latest NewsCricketNewsSports

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയെ തറപ്പറ്റിച്ച ഇന്ത്യയുടെ വിജയശില്‍പ്പി,  ചേരികളില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്ന പയ്യന്‍

 

ചെന്നൈ: മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ തറപ്പറ്റിച്ച ഇന്ത്യയുടെ വിജയശില്‍പ്പി, സേലത്തെ ചേരികളില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്ന പയ്യന്‍. ആ പയ്യനാണ് ഇന്ന് ഇന്ത്യയുടെ അഭിമാനതാരമായത്. തങ്കരസു നടരാജന്‍ എന്ന 29കാരന്റെ മൂന്ന് വിക്കറ്റിലാണ് ഇന്ന് ഇന്ത്യയുടെ ജയം സാധ്യമായത്. ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലായിരുന്നു ഈ തകര്‍പ്പന്‍ മത്സരം. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ തരാരോദയം എന്നാണ് നടരാജന്‍ ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. പക്ഷേ അധികം ആര്‍ക്കും അറിയില്ല, പട്ടിണിയോടും ദാരിദ്രത്തോടും പടവെട്ടിയാണ് ഈ പയ്യന്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടവുകള്‍ താണ്ടിയിരിക്കുന്നതെന്ന്.

Read Also : പീഡനമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല പോലും, പിന്നീടെപ്പോഴോ ഒരു സുപ്രഭാതത്തില്‍ മനസിലാക്കി കളഞ്ഞു : ഡോക്ടറുടെ കുറിപ്പ്

സേലത്ത് ഒറ്റമുറി വീട്ടില്‍ വളര്‍ന്ന് ടെന്നീസ് ബോളില്‍ കളി പഠിച്ച നടരാജന്‍ ഇന്ന് ഇന്ത്യക്കാര്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ്. സേലത്തെ ചേരികളില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്ന നടരാജനെ അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തിയതില്‍ ഒരാളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. അതാണ് ജെപി. നടാരജന്റെ ഇടത്തെ കയ്യില്‍ കൈപ്പത്തിക്ക് താഴെ ഒരു പേര് പച്ചകുത്തിയിരിക്കുന്നത് കാണാം, ജെപി എന്ന്. ചെറുപ്പകാലം മുതല്‍ നടരാജന്റെ കൂടെനടന്ന് സ്വപ്നം കാണാന്‍ പഠിപ്പിച്ച സഹയാത്രികനാണ് ജയപ്രകാശ്.

സാരി നിര്‍മ്മാണ യൂണിറ്റിലെ ദിവസ വേതനക്കാരനാണ് അച്ഛന്‍ തങ്കരാസ്. അമ്മ ശാന്ത വഴിയരികില്‍ തട്ടുകട നടത്തുന്നു. മൂന്ന് സഹോദരിമാരും ഇളയ സഹോദരനുമുണ്ട്. അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ച നടരാജന്റെ ചെറുപ്പം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. 2011ലാണ് നടരാജന്റെ ജീവിതം മാറിമറിയുന്നത്. ടെന്നീസ് ബോളില്‍ നിന്നും രാജ്യാന്തര വേദിയിലേക്കുള്ള ചുവടുമാറ്റം.
സ്പിന്‍ ഇതിഹാസം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് താരത്തെ ഹൈദരാബാദിലേക്ക് വിളിച്ചത്. ആദ്യ സീസണില്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ സീസണില്‍ ടീമിന്റെ സ്റ്റാര്‍ കാമ്‌ബെയ്നറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button