
കൊച്ചി : കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നുവെങ്കിലും എന്നും ബിജെപിയോട് തന്നെയായിരുന്നു അനുഭാവമെന്ന് ബിജെപി സ്ഥാനാര്‍ഥിയും നടൻ തിലകന്റെ മകനും കൂടിയായ ഷിബു തിലകന്‍. തൃപ്പൂണിത്തുറ നഗരസഭയിലെ 25ാം വാര്‍ഡില്‍ നിന്നാണ് ഷിബു തിലകന്‍ മത്സരിക്കുന്നത്.
അച്ഛന്‍ തിലകന്‍ മരണം വരെയും കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നു. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ ഒന്നും കമ്മ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ സഹായിച്ചില്ല. ഒരുപക്ഷേ അദ്ദേഹം ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നു എന്നും ഷിബു തിലകന്‍ പറയുന്നു.
പ്രേക്ഷകര്‍ അച്ഛന് നല്‍കിയ സ്‌നേഹം തനിക്കും ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ജനങ്ങള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മാലിന്യപ്രശ്‌നവും, വെള്ളക്കെട്ടും ഉള്‍പ്പടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വാഗ്ദാനം ചെയ്താണ് ഷിബു തിലകന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
Post Your Comments