Latest NewsIndiaNews

പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍വെച്ച്‌ വിവാഹിതരായി ; വീഡിയോ വൈറൽ

ഈസ്റ്റ് ഗോദാവരി : ക്ലാസ് മുറിയില്‍വെച്ച്‌ പ്ലസ് ടു വിദ്യാര്‍ഥികള്‍ താലിചാര്‍ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു . ആന്ധ്രാപ്രദേശില്‍ രാജമഹേന്ദ്രവരത്തെ ജൂനിയര്‍ കോളജിലാണ് സംഭവം നടന്നതെന്ന് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട് ചെയ്യുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also : ആറുവയസുകാരിയായ മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിൽ

താലികെട്ടുന്നതും സിന്ദൂരം ചാര്‍ത്തുന്നതുമെല്ലാം ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. രാജമഹേന്ദ്രവരം ജൂനിയര്‍ കോളജിന്റെ പ്രവേശന കവാടവും ‘വിവാഹ’ വീഡിയോയില്‍ വ്യക്തമായി കാണാം. പ്ലസ് ടു വിദ്യാര്‍ഥികളുടെ വിവാഹ ചടങ്ങ് നടന്ന ക്ലാസ് മുറിയില്‍ വീഡിയോ എടുത്ത വിദ്യാര്‍ഥിയല്ലാതെ മറ്റാരും ഉണ്ടായില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. താലിക്കെട്ടുന്നതിനിടെ മറ്റുള്ളവര്‍ വരാനിടയുള്ളതിനാല്‍ സുഹൃത്ത് ഇവരോട് പെട്ടെന്ന് ചടങ്ങ് തീര്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

നവംബര്‍ ആദ്യം നടന്ന സംഭവമാണിതെന്നാണ് റിപ്പോര്‍ടുകള്‍ നല്‍കുന്ന സൂചന. വിവാഹ വീഡിയോ ചിത്രീകരിച്ചത് പെണ്‍കുട്ടിയുടെ കസിനാണെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോളജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നല്‍കി കഴിഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കസിനെതിരെയും കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ ചിത്രീകരിച്ച വിഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തത് വഴിയാകാം പുറത്ത് വന്നതെന്നാണ് കരുതപ്പെടുന്നത്. ആരാണ് വിഡിയോ പങ്കുവെച്ചതെന്ന് അറിയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button