KeralaLatest NewsArticleNewsWriters' Corner

അഴിമതിയിൽ കുളിച്ച് സർക്കാർ; ജനങ്ങളുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ സഖാക്കളേ?

വോട്ട് തേടി വരുന്ന സി.പി.എം സ്ഥാനാർത്ഥികളോട് ഈ ചോദ്യങ്ങൾ ചോദിച്ചിരിക്കണം

ചരിത്രത്തിലില്ലാത്ത തരത്തിലുള്ള പ്രതിസന്ധികൾ നേരിടുകയാണ് സി.പി.എം ഇപ്പോൾ. ആകെ മൊത്തം കൈവിട്ട അവസ്ഥയാണെന്ന് ചുരുക്കം. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഭരണത്തിൽ കയറിയവർ ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല, തൊടുന്നതെല്ലാം വിവാദമാക്കുകയുമാണ്. മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവരുടെ ആനമണ്ടത്തരങ്ങളും ജനം ചർച്ച ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകളിൽ വോട്ട് തേടി വരുന്ന സി.പി.എം സ്ഥാനാർത്ഥികളോട് ജനം ചിലതെല്ലാം ചോദിച്ചേ മതിയാകൂ.

പാവപ്പെട്ടവർക്കുള്ള വീട് പദ്ധതിയിൽ കൈയിട്ട് വാരിയതെന്തിന്? പ്രളയ ദുരിതാശ്വാസത്തിന്റെ കൃത്യമായ കണക്കെവിടെ എന്ന് ചോദിച്ചാൽ തന്നെ അവർ ഉരുണ്ടുകളിക്കും. എന്ത് ചെയ്യും എന്ന് അവരോട് ചോദിക്കരുത്. ഇത്രയും കാലം ഭരിച്ചിട്ട് സ്വന്തം നാടിനായി എന്ത് ചെയ്തു എന്ന് ചോദിക്കുക. സ്പ്രിങ്ക്ളർ കരാർ, ലൈഫ് മിഷൻ കമ്മീഷൻ, കെ.എസ്.എഫ്.ഇയിലെ ചിട്ടി തട്ടിപ്പ്, കിഫ്ബിയിലെ തട്ടിപ്പ്, സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നൽകിയത് തുടങ്ങി നീണ്ടു പോവുകയാണ് ഈ സർക്കാരിന്റെ ഗുണഗണങ്ങൾ.

തീവെട്ടിക്കൊള്ള നടത്തിയെന്നല്ലാതെ എന്താണ് ജനങ്ങൾക്ക് വേണ്ടി ചെയ്തിട്ടുള്ളത്?. പെൻഷൻ ഉയർത്തിയ സംഭവത്തിൽ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുകയാണ് ഇരുമുന്നണികളും. അതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതിനോടകം ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു. അഴിമതി നിറഞ്ഞ ഭരണം കൊണ്ട് മാറിമാറി വന്ന സർക്കാർ കേരള ജനതയെ ഒരു പരുവമാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ഒന്ന് ശ്വാസം വിടണമെങ്കിൽ, വികസനം വരണമെങ്കിൽ, സമാധാനം നിറഞ്ഞ കേരളമണ്ണ് ആകണമെങ്കിൽ ബിജെപി ഭരണത്തിൽ വരണമെന്നുള്ളതാണ് ഇപ്പോഴുള്ള ഒരു പൊതുവികാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button