Latest NewsNewsIndia

നഗ്രോട്ടാ എറ്റുമുട്ടൽ; എൻഐഎ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

ഡൽഹി: നഗ്രോട്ടാ എറ്റുമുട്ടലിൽ എൻഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. ജമ്മു ശ്രീനഗ‍ർ ദേശീയപാതയിലെ നഗ്രോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നെത്തിയ നാല് ജയ്ഷേ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഭവത്തിൽ പാക്കിസ്ഥാന് സംഭവത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്നു. ഇക്കാര്യത്തിലെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തത്. നേരത്തെ മൂന്ന് തവണ എൻഐഎ സംഭവ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കൽ സംബന്ധിച്ച് വ്യക്തത നൽകിയിരുന്നില്ല. ഇന്നലെയാണ് ഇക്കാര്യത്തിൽ വ്യക്തതയായത്.

2020 നവംബർ 19 ന് ശ്രീനഗറിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു ഭീകരർ സഞ്ചരിച്ച ട്രക്ക് സൈന്യം തടഞ്ഞതോടെ ഇവർ സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നാലംഗസംഘത്തെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം കീഴ്‌പ്പെടുത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button