Latest NewsNewsIndia

രാജ്യത്തെ റോഡ് വികസനത്തിനായി 25 ലക്ഷം കോടി രൂപ നീക്കി വെച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ റോഡുകളുടെ വികസനത്തിനായി വൻ പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിച്ചിരിക്കുന്നത്. 100 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ 25 ലക്ഷം കോടി റോഡുകളുടെ വികസനത്തിനായി മാത്രം നീക്കി വെച്ചിരിക്കുകയാണ്.

Read Also : മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രയേല്‍

35,000 കോടിയുടെ അമൃത്സർ- അജ്മീർ എക്‌സ്പ്രസ് ഹൈവേ ഉൾപ്പെടെ 65,000 കോടി രൂപയുടെ രണ്ടു വലിയ ഹൈവേ പ്രൊജക്ടുകൾ നടപ്പിലാക്കാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. ഡൽഹി- മുംബൈ ഇടനാഴി പദ്ധതിയ്ക്കായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ സ്ഥാപിക്കുന്ന ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയും കേന്ദ്രം നടപ്പിലാക്കും.

സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റോഡ് നിർമ്മാണ മേഖലയിലുള്ളവരെ സഹായിക്കാനായും സർക്കാർ നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

അതിർത്തിയിലെ റോഡ് നിർമ്മാണവും ദേശീയ പാതകളുടെ വികസനങ്ങളും ഉൾപ്പെടെയുള്ള നിരവധി വികസന പ്രവർത്തനങ്ങൾ സർക്കാർ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാന്റിൽ 15 ദേശീയ പാതകളുടെ ഉദ്ഘാടനം നിതിൻ ഗഡ്കരി ഇന്ന് നിർവ്വഹിച്ചു. 4,127 കോടി രൂപയുടേതാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button