
ഉത്തര്‍പ്രദേശിലെ അടിസ്ഥാന പദ്ധതികൾക്ക് വൻ മുന്നേറ്റമാണുള്ളത്. റോഡുകൾ അടക്കമുള്ള അടിസ്ഥാന സൌകര്യത്തില്‍ രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്രയധികം പുരോഗമിച്ചിട്ടില്ലെന്ന് വേണം പറയാൻ. കഴിഞ്ഞ ദിവസം കോടികള്‍ ചെലവിട്ട രണ്ട് ദേശീയ പാത പദ്ധതികൾ ആണ് യുപിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയാണ 3,300 കോടിയിലധികം രൂപ ചെലവിട്ട ഈ റോഡുകൾ ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
2024 ഓടെ ഉത്തർപ്രദേശിൽ അഞ്ചുലക്ഷം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 475 കോടി രൂപയുടെ 164 വികസന പദ്ധതികളുടെ തറക്കല്ലിടലും ചടങ്ങിൽ കേന്ദ്രമന്ത്രി നിർവഹിച്ചു. 3,300 കോടിയിലധികം ചെലവിട്ട് ഉത്തരേന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ഗഡ്കരി ഉദ്ഘാടനം ചെയ്ത രണ്ട് ദേശീയ പാത പദ്ധതികളിൽ, ലഖ്‌നൗവിലെ ദേശീയ പാത 24-ൽ ലഖ്‌നൗ-സീതാപൂർ സെക്ഷനിലെ മഡിയവ് ഐഐഎം ക്രോസിംഗിൽ നാലുവരി എലിവേറ്റഡ് കോറിഡോർ ഉൾപ്പെടുന്നു. അലിഗഡ്-കാൻപൂർ സെക്ഷനിലെ നവിഗഞ്ചിൽ നിന്ന് മിത്രസെൻപൂരിലേക്കുള്ള പാത വീതികൂട്ടും.
ആറ് മാസം മുമ്പേ പൂർത്തിയാക്കിയ മഡിയാവ് ഐഐഎമ്മിലെ സെക്ഷൻ ലഖ്‌നൗവിൽ നിന്ന് സീതാപൂരിലേക്ക് മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യും. ബിതൗലി തിരാഹയിലും ജാങ്കിപുരം എക്സ്റ്റൻഷനിലും കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കും. ഈ ഭാഗത്തിന്റെ നിർമ്മാണം 30 മിനിറ്റിലധികം സമയവും ഇന്ധനവും ലാഭിക്കും. കൂടാതെ തീർത്ഥാടകർക്ക് ചന്ദ്രികാദേവി, നൈമിഷാരണ്യ എന്നിവ സന്ദർശിക്കാൻ സൗകര്യമൊരുക്കും. കൂടാതെ, അലിഗഡ്-കാൻപൂർ സെക്ഷനിലെ റോഡിന്റെ വികസനം നവിഗഞ്ച്, കന്നൗജ്, മിത്രസെൻപൂർ എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിലൂടെ ഈ മേഖലയ്ക്ക് സാമ്പത്തിക ഉത്തേജനം നൽകും.
Post Your Comments