Latest NewsNewsIndia

ലാവ്‌ലിൻ കേസ്; സിബിഐ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡൽഹി: ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുളളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുകൊണ്ടാണ് സിബിഐ ഹർജി നൽകിയിരിക്കുന്നത്.

കേസിൽ പിണറായി വിജയൻ, കെ മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് സിബിഐ ഹർജി നൽകിയിരിക്കുന്നത്.രണ്ട് കോടതികൾ ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button