കോല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം.
Read Also: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കൾ: കര്‍ഷകരെ അധിക്ഷേപിച്ച് മന്ത്രി
എന്നാൽ കൃഷിക്കാരും അവരുടെ ജീവിതവും ഉപജീവനമാര്‍ഗവും സംബന്ധിച്ചും തനിക്ക് വളരെയധികം ആശങ്കയുണ്ട്. കര്‍ഷക വിരുദ്ധ ബില്ലുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. ഉടനടി ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും. തങ്ങള്‍ തുടക്കം മുതല്‍ തന്നെ ഈ കര്‍ഷക വിരുദ്ധ ബില്ലുകളെ ശക്തമായി എതിര്‍ക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
അതേസമയം വെള്ളിയാഴ്ച അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. റോക്കറ്റുപോലെ വിലക്കയറ്റത്തിനു കാരണമാകുന്ന കേന്ദ്രസര്‍ക്കാരിന്റെ അവശ്യസാധന നിയമം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യും. ജനവിരുദ്ധ നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Post Your Comments