KeralaLatest NewsNews

ഡോളർ കടത്ത് കേസ് നിർണായക ഘട്ടത്തിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും

തിരുവനന്തപുരം: ഡോളർ കള്ളക്കടത്ത് കേസിൽ സ്വപ്നയെയും സരിത്തിനെയും മാപ്പ് സാക്ഷിയാക്കാൻ കസ്റ്റംസ് കോടതിയെ സമീപിച്ചതിന് പിന്നാലെ ഇതിൽ ഉൾപ്പെട്ട വമ്പൻ സ്രാവുകൾക്കായി കസ്റ്റംസ് വലവിരിച്ചു. സ്വപ്നയിൽ നിന്നും സരിത്തിൽ നിന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച നിർണായക മൊഴികളും തെളിവുകളുമാണ് ഇരുവരെയും മാപ്പ് സാക്ഷികളാക്കാൻ കസ്റ്റംസിനെ പ്രേരിപ്പിച്ചത്. ഡിപ്ലോമാറ്റിക് ചാനലിലൂടെ കോടികളുടെ കള്ളപ്പണം പ്രമുഖർ ഗൾഫിലേക്ക് കടത്തിട്ടുണ്ടെന്ന് സ്വപ്‌നയും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തി.

നടന്നത് റിവേഴ്സ് ഹവാലയാണെന്നും നിരവധി പ്രമുഖർക്ക് ഇതിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. 1.40 കോടിയോളം രൂപ സംഘം ഡോളർ രൂപത്തിൽ വിദേശത്തേക്ക് കടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേ പണം ഇന്ത്യൻ കറൻസിയാക്കി തിരികെ നാട്ടിലെത്തിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button