ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം ചേരും.
Read Also : കോറോണ വൈറസ് : പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ലോകാരോഗ്യ സംഘടന
രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. രാജ്യസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യമുളള പാർട്ടികളുടെ നേതാക്കൾ സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കും.ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ, പാർലെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ജലവിഭവ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ നിലവിലെ കൊറോണ സാഹചര്യം, വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത രണ്ടാമത്തെ സർവ്വകക്ഷിയോഗമാണിത്.
Post Your Comments