KeralaLatest NewsNews

ബുറേവി ചുഴലിക്കാറ്റ് : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക് തുറന്ന് സേവാഭാരതി

തൃശൂര്‍: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവർത്തനത്തിനായി 14 ജില്ലകളിലും ഹെല്‍പ് ഡെസ്‌കുകള്‍ തുറന്ന് സേവാഭാരതി .

Read Also : ബുറേവി ചുഴലിക്കാറ്റ് : രക്ഷാപ്രവര്‍ത്തനത്തിനായി കെഎസ്‌ആര്‍ടിസി ബസുകൾ ഇറങ്ങും

സംസ്ഥാന തലത്തിലും പ്രത്യേകം ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. കാറ്റ് കൂടുതല്‍ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പുളള തെക്കന്‍ ജില്ലകളില്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രാന്ത സേവാപ്രമുഖ് എം.സി വത്സന്‍ നിര്‍ദ്ദേശിച്ചു.

9207119555, 8330083324 എന്നീ നമ്പരുകളില്‍ സംസ്ഥാന ഹെല്‍പ് ഡെസ്‌കിലേക്ക് ബന്ധപ്പെടാം. തിരുവനന്തപുരം -9744339701, കൊല്ലം 9744339702, പത്തനംതിട്ട 9744339703, ആലപ്പുഴ 9744339704, കോട്ടയം 9744339705, ഇടുക്കി 9744339706, എറണാകുളം 9744339707, തൃശൂര്‍ 9744339708, പാലക്കാട് 9744339709, മലപ്പുറം 9744339710, കോഴിക്കോട് 9744339711, വയനാട് 9744339712, കണ്ണൂര്‍ 9744339713, കാസര്‍ഗോഡ് 9744339714 എന്നിവയാണ് ജില്ല തിരിച്ചുളള നമ്പരുകള്‍. ഒരേ സീരീസില്‍ അവസാന നമ്പരുകളില്‍ മാത്രമാണ് വ്യത്യാസം. അതുകൊണ്ടു തന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കാനും സഹായകമാകും.

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുളള സ്ഥലങ്ങളില്‍ അതിനുളള സൗകര്യമേര്‍പ്പെടുത്തണമെന്നും ഭക്ഷണം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നും സേവാഭാരതി സേവന പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button