മലപ്പുറം : . മലപ്പുറത്ത് മുസ്ലീം സമൂഹം ഇരുകൈയ്യും നീട്ടിയാണ് ബിജെപിയെ സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാന്‍ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും സാധിക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോട്ടയ്ക്കലില്‍ പരീക്ഷിച്ച മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ്, ലീഗ് അവിശുദ്ധ കൂട്ടുകെട്ടായ മാക്കോലി സഖ്യത്തിനും ബിജെപിയെ തടയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍.ഡി.എ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
ന്യൂനപക്ഷ വിരുദ്ധരെന്ന് മുദ്രകുത്തിയ ബി.ജെ.പിയില്‍ 400-ലധികം സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷത്ത് നിന്നാണ്. മലപ്പുറത്ത് മുസ്ലീം സമൂഹം ഇരുകൈയ്യും നീട്ടിയാണ് ബിജെപിയെ സ്വീകരിക്കുന്നതെന്നും രാഷ്ട്രത്തിന്റെ വികസനത്തിനുതകുന്ന ദേശീയ മുസ്ലീംങ്ങളെയാണ് ഭാരതീയ ജനതാ പാര്‍ട്ടി വാര്‍ത്തെടുക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Post Your Comments