Latest NewsNewsEntertainment

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പോസ്റ്ററുകളോട് കിട പിടിക്കാന്‍ മലയാള സിനിമ പോസ്റ്ററുകളും

സ്ഥാനാര്‍ത്ഥികളായി എത്തുന്ന താരങ്ങളും അവരുടെ വാഗ്ദാനങ്ങളും അടങ്ങുന്ന പോസ്റ്ററുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

ഇപ്പോൾ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് അടുക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്ന ചില മലയാള സിനിമയുടെ പോസ്റ്ററുകള്‍ കൂടിയുണ്ട്.

കൂടാതെ ഈ കൊറോണ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പോസ്റ്ററുകളെ പ്രധാന പ്രചാരണ ആയുധമാക്കുമ്പോഴാണ് ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായി എത്തുന്ന താരങ്ങളും അവരുടെ വാഗ്ദാനങ്ങളും അടങ്ങുന്ന പോസ്റ്ററുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്’ എന്ന സിനിമയുടെയും കെ.എന്‍ ബൈജു സംവിധാനം ചെയ്യുന്ന മായക്കൊട്ടാരം എന്ന സിനിമയുടെയും പ്രമോഷന്‍ പോസ്റ്ററുകളാണ് ഇവ. ‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്’ എന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണുള്ളത്. മായക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള സിനിമയിലെ മസില്‍മാന്‍ റിയാസ് ഖാന്റെ പോസ്റ്ററുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button