ഫലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യയെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഈജിപ്തിൽ അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം ആസ്ഥാനമായുള്ള ഫലസ്തീൻ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സൗദി നിലപാട് തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. കോവിഡ് വൈറസ് സാഹചര്യത്തിൽ 10 ദശലക്ഷം റിയാലിന്റെ സഹായം ഗസ്സയിലെത്തിച്ചതായും മന്ത്രി വ്യക്തമാക്കി.
Post Your Comments