റിയാദ്: സൗദിയില്‍ പുതിയതായി 230 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 368 പേര്‍ കോവിഡ് രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 97.14 ശതമാനമായി ഉയർന്നിരിക്കുന്നു. എന്നാൽ അതേസമയം 11 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 78 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്. ഡിസംബർ മൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 97,51,776 സാമ്പിളുകൾ പരിശോധിച്ചു. പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 42,125 സ്രവ സാമ്ബിളുകള്‍ ടെസ്റ്റ് നടത്തി. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 358,102 ഉം മരണ നിരക്ക് 5930 ഉം രോഗമുക്തി നേടിയവര്‍ 347,881 ആയി.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,291 പേര്‍ മാത്രം.
Post Your Comments