COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ എത്തും മുൻപേ 3,000 ത്തി​ല്‍​പ​രം വെ​ബ്​​സൈ​റ്റു​ക​ളിൽ വ്യാജ വാക്സിൻ എത്തി

ന്യൂഡല്‍ഹി: കോവിഡ് വാ​ക്​​സിന്റെ പേ​രി​ലു​ള്ള പ​ല​വി​ധ ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍​ക്കും ഇ​ന്‍​റ​ര്‍​പോ​ളിന്റെ ജാ​ഗ്ര​ത നി​ര്‍​ദേ​ശം. ഓ​ണ്‍​ലൈ​നാ​യോ അ​ല്ലാ​തെ​യോ വാ​ക്​​സി​ന്റെ പേ​രു​പ​റ​ഞ്ഞു​ള്ള സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കും ത​ട്ടി​പ്പു​ക​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ 194 രാ​ജ്യ​ങ്ങ​ള്‍​ക്ക്​ അ​യ​ച്ച മു​ന്ന​റി​യി​പ്പി​ല്‍ ഇ​ന്‍​റ​ര്‍​പോ​ള്‍ ഓര്‍​മി​പ്പി​ച്ചു.

Read Also : ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ കോവിഡിനെതിരെയുള്ള പോരാട്ടം

വ്യാ​ജ വാ​ക്​​സി​നു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള നി​യ​മ​വി​രു​ദ്ധ​മാ​യ പ​ര​സ്യ​ങ്ങ​ള്‍, വ​ഞ്ച​ന, പ​ണാ​പ​ഹ​ര​ണം എ​ന്നി​വ​ക്കെ​ല്ലാം വി​പു​ല​മാ​യ അ​വ​സ​ര​മാ​ണ്​ കോ​വി​ഡ്​ മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച ആ​രോ​ഗ്യ പ്ര​തി​സ​ന്ധി ക്രി​മി​ന​ലു​ക​ള്‍​ക്കു ന​ല്‍​കു​ന്ന​തെ​ന്ന്​ ഇ​ന്‍​റ​ര്‍​പോ​ള്‍ ഓ​ര്‍​മി​പ്പി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ ഫാ​ര്‍​മ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 3,000ത്തി​ല്‍​പ​രം വെ​ബ്​​സൈ​റ്റു​ക​ളെ​ങ്കി​ലും വ്യാ​ജ മ​രു​ന്നു​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ ഇ​ന്‍​റ​ര്‍​പോ​ളിന്റെ സൈ​ബ​ര്‍ ക്രൈം ​യൂ​നി​റ്റ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു വ​ഴി സാമ്പത്തിക ത​ട്ടി​പ്പും ന​ട​ക്കു​ന്നു​വെ​ന്ന്​ ആ​ഗോ​ള അ​ന്വേ​ഷ​ക സ്​​ഥാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button