Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നു

'തീവ്രവാദികള്‍ ജിഹാദില്‍ മരിക്കുകയും സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ അവര്‍ക്ക് 72 ഹൂറികളെ പ്രതിഫലമായി ലഭിക്കുകയും ചെയ്യുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.'

കൊച്ചി: കേരാളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന. നസറുദ്ദീൻ എളമരത്തിന്റെയും എഎം സലീമിന്റെയും വീടുകളിലാണ് ഇ ഡി പരിശോധന.

read also: ‘വിഎസ് ആരോഗ്യവാനായിരുന്നെങ്കില്‍ സ്വപ്‌ന സുരേഷുണ്ടാകില്ല’; ജോയ് മാത്യു

പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയാണ് നസറുദ്ദീൻ എളമരം. അതേസമയം പോപ്പുലർ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ 120 കോടിരൂപ വിദേശത്ത് നിന്നും സ്വീകരിച്ചിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ്. പരാതിയെ തുടര്‍ന്ന് ഇഡി നോതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ 1 കോടി രൂപ മാത്രമാണ് സ്വീകരിച്ചതെന്നായിരുന്നു വിശദീകരണം. അതിന്റെ കണക്കുകളും ഹാജരാക്കിയിരുന്നു. ദേശീയ വ്യാപകമായാണ് റെയിഡ് നടത്തുന്നത്.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു എന്നാരോപിച്ചു പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ,ആഭ്യന്തര മന്ത്രി അമിത് ഷാക്കും സൂഫി കൗണ്‍സില്‍ അടുത്തിടെ കത്തു നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് മറ്റ് ഭീകരവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ജിഹാദ് നടപ്പാക്കുന്നതിന് മുസ്ലിം യുവാക്കളെ സജ്ജമാക്കുന്നതിന് ‘സ്‌കൂളുകള്‍’ നടത്തുന്നുണ്ടെന്നും സൂഫി ഇസ്ലാമിക് ബോര്‍ഡ് വ്യക്തമാക്കി.

തീവ്രവാദികള്‍ ജിഹാദില്‍ മരിക്കുകയും സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ അവര്‍ക്ക് 72 ഹൂറികളെ പ്രതിഫലമായി ലഭിക്കുകയും ചെയ്യുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഐഎസ്, അല്‍-ഖ്വയ്ദ, ബോക്കോ ഹറാം തുടങ്ങിയ തീവ്രവാദ സംഘടനകളും ഈ വിശ്വാസം ഉപയോഗിച്ച്‌ യുവാക്കളെ ആകര്‍ഷിക്കുന്നുണ്ടെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button