കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ നടത്തിയ റെയ്ഡില്‍ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചു. വീടിന് പുറമേ സംഘടനയുമായി ബന്ധപ്പെട്ട ഓഫീസുകളിലും വ്യാപക റെയ്ഡാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടരേറ്റ് നടത്തിയത്. അതേസമയം ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരാണ് നടപടികള്‍ എന്നാണ് ലഭിക്കുന്ന സൂചന. ഡല്‍ഹി കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കേസും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്ന് വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത്.
Read Also : ജമ്മു കശ്മീരിന്റെ തെറ്റായ മാപ്പ് ഉടൻ നീക്കം ചെയ്യണം; കേന്ദ്രസർക്കാർ
ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് ആരംഭിച്ചത്. കൊച്ചി കളമശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇ.എം. അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ഡല്‍ഹി കലാപം ആസൂത്രണം ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കിയ സംഘടനകള്‍ക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള പരാതികളാണ് ഇ.ഡി അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Post Your Comments