Latest NewsKeralaNews

‘ബുറെവി’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചാൽ സന്നിധാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

പത്തനംതിട്ട: ‘ബുറെവി’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ശക്തമായി കാറ്റ് വീശിയാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. നിലവിൽ രണ്ടായിരം പേർക്ക് മാത്രം ദർശനത്തിന് അനുമതിയുള്ളതിനാൽ വലിയ ആശങ്കകൾ ഇല്ല. പത്തനംതിട്ട ജില്ലയിലും ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.

ബുറെവി ചുഴലിക്കാറ്റ് ആഞ്ഞു വീശിയാൽ ശബരിമലയെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ദുരന്ത നിവാരണ വകുപ്പിനുണ്ടായിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനവഴിയിൽ മരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ദർശനത്തിനെത്തുന്നവരുടെ സുരക്ഷ എങ്ങനെ ഒരുക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ ആലോചന. എന്നാൽ നിലവിൽ വളരെക്കുറച്ച് ഭക്തർ മാത്രമാണ് എത്തുന്നത് എന്നതുകൊണ്ട് തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button