എറണാകുളം: തെരഞ്ഞെടുപ്പിൽ തനിക്കു പൊലീസ് സംരക്ഷണ വേണമെന്ന ആവശ്യവുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ്. കീഴാറ്റൂരില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്ന തനിക്ക് സുരക്ഷ വേണമെന്നാനശ്യപ്പെട്ട് ലത തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കി.
കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ഉയര്‍ന്ന സമര കൂട്ടായ്മയാണ് വയല്‍ക്കിളികള്‍. കീഴാറ്റൂരില്‍ വലിയ സ്വാധീനമാണ് ഇവര്‍ക്കുള്ളത്. കീഴാറ്റൂര്‍ സമരത്തിന് മുന്‍ നിരയില്‍ നിന്ന് പ്രതിഷേധിച്ചവരില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളാണ് ലത.
read also: തെന്മയിലെ ബിജെപി സ്ഥാനാര്‍ത്ഥി അലക്സിന് പിക് അപ് വാന്‍ ഇടിച്ച് നഷ്ടമായത് രണ്ടു പെണ്‍മക്കളെ
ബൈപ്പാസ് നിര്‍മ്മാണ ഉദ്ഘാടനം സമയത്ത് കീഴാറ്റൂര്‍ വയലില്‍ വെച്ച് പിണറായി വിജയന്റേയും നിതിന്‍ ഗഡ്കരിയുടേയും കോലം കത്തിച്ചുകൊണ്ടായിരുന്നു വയല്‍ക്കിളികളുടെ പ്രതിഷേധം. വോട്ടെടുപ്പ് നടക്കുന്ന കീഴാറ്റൂര്‍ ജിഎല്‍പി സ്‌കൂളില്‍ വെബ്ക്യാമറ വേണമെന്നാവശ്യപ്പെട്ടും കീഴാറ്റൂരിലെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് മികച്ച വിജയമാണ് കീഴാറ്റൂരില്‍ കൈവരിച്ചിരുന്നത്. ഇത്തവണ വലിയ വെല്ലുവിളി തന്നെയാണ് എല്‍ഡിഎഫ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് വയല്‍ക്കിളികള്‍ ഉയര്‍ത്തിയിരിക്കുന്നത് എന്ന് വിലയിരുത്തുന്നുണ്ടെങ്കിലും 85 ശതമാനത്തിലധികം വോട്ടുകള്‍ നേടി ഇവിടെ ജയിച്ച എല്‍ഡിഎഫിനെ വയല്‍ക്കിളികള്‍ക്ക് തകര്‍ക്കാന്‍ കഴിയുമോ എന്നത് വലിയ ചോദ്യം തന്നെയാണ്.
Post Your Comments