Latest NewsNewsGulf

കൊവിഡ് വാക്സിന്‍ ലഭ്യമാകുന്നതു വരെ ഹജ്ജിന് നിയന്ത്രണം തുടരുമെന്ന് സൗദി അറേബ്യ

വാക്സിന്‍ സാര്‍വത്രികമായി ലഭ്യമാകുന്നതു വരെ മുമ്പത്തെ പോലെ ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ച് മാത്രമേ ഹജ്ജ് തീര്‍ഥാടനം സാധ്യമാകൂ

റിയാദ് : കൊവിഡ് 19 വാക്സിന്‍ ലഭ്യമാവുന്നതു വരെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദിരി വ്യക്തമാക്കി. വാക്സിന്‍ സാര്‍വത്രികമായി ലഭ്യമാകുന്നതു വരെ മുമ്പത്തെ പോലെ ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ച് മാത്രമേ ഹജ്ജ് തീര്‍ഥാടനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പ്രതിരോധ വാക്സിന്‍ ലഭ്യമായാലുടന്‍ ഹജ്ജിന് നിലവില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചു പഴയരീതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുപ്പിക്കുക അസാധ്യമാണെന്നും അത് വലിയ പ്രതിസന്ധിക്ക് കാരണമായേക്കുമെന്നും ആദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് 10,000 പേര്‍ക്ക് മാത്രമേ സൗദി ഭരണകൂടം അനുമതി നല്‍കിയിരുന്നുള്ളൂ. ഇവരില്‍ 70 ശതമാനവും സൗദിയില്‍ താമസിക്കുന്ന വിദേശികളും ബാക്കി സൗദി പൗരന്മാരുമായിരുന്നു. സാധാരണ ഓരോ വര്‍ഷവും 25 ലക്ഷം തീര്‍ഥാടകര്‍ ഇവിടെ എത്തുമായിരുന്നു. ഹജ്ജ് സബ്സിഡിയുടെ കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button