സന്നിധാനം : ശബരിമലയിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് സ്ഥിരീകരിച്ചത്. ജീവനക്കാർക്കിടയിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.
Read Also : ബുറേവി ചുഴലിക്കാറ്റ് : ശബരിമല ദര്‍ശനത്തിന് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ 17 പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം സിറ്റി പോലീസിൽ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ 13 പേർക്കാണ് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഐആർബിയിൽ ഡ്യൂട്ടിക്ക് എത്തി മടങ്ങിയ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും ഐആർബിയിലെ ഒരു പൊലീസുകാരനും, വിശുദ്ധി സേനയിലെ നാല് പേർക്കും പമ്പയിൽ നടത്തിയ അന്റിജൻ പരിശോധനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
Post Your Comments