ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്‍ആര്‍ഐകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചെന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു ശുപാര്‍ശയില്ലെന്ന് വ്യക്തമാക്കി.
Read Also : ഈ വര്‍ഷത്തെ 97മത്തെ ചുഴലി, ഏതുവഴിപോകും? സഞ്ചാര പാതയില്‍ അവ്യക്തത
വരാനിരിക്കുന്ന കേരളം, തമിഴ്നാട്, ആസാം, ബംഗാള്‍, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു എന്നതായിരുന്നു വാര്‍ത്ത. ഇതുസംബന്ധിച്ച ശുപാര്‍ശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നതോടെ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകുമെന്നും വിവിധ മലയാള ചാനലുകളും പ്രചരിപ്പിച്ചു.
എന്നാല്‍, ഇത്തരത്തിലൊരു ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും പാര്‍ലമെന്റിനെ മറികടന്ന് തീരുമാനങ്ങളെടുക്കാന്‍ കമ്മീഷനാവില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.
Post Your Comments