പോലീസിലെ അഴിമതി ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോര്‍ട്ടും വിവാദങ്ങളും കെട്ടടങ്ങിയതിന് പിന്നാലെ ആരോപണവിധേയമായ പോലീസിലെ സിംസ് പദ്ധതി വീണ്ടും സജീവമാകുന്നു. സഹകരണ വകുപ്പിന് കീഴിലുള്ള സംഘങ്ങളും ബാങ്കുകളുമടക്കം പദ്ധതിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ സഹകരണ രജിസ്ട്രാര്‍ക്ക് കത്തയച്ചു.
പോലീസ് നവീകരണ ഫണ്ടിലെ അഴിമതി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ട് നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പോലീസും കെല്‍ട്രോണും സ്വകാര്യ കമ്പനിയും ചേര്‍ന്ന് നടപ്പാക്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം അഥവാ സിംസ് എന്ന പദ്ധതിയും സംശയ നിഴലിലായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷയ്ക്കായി 24 മണിക്കൂറും പോലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്നതായിരുന്നു പദ്ധതി.
Post Your Comments