കോട്ടയം: ഇരവിപുരം വാളത്തുങ്കൽ ഭാര്യക്കും മകൾക്കും അയൽവാസികളായ കുട്ടികൾക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം നടന്നു. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ രജി, മകൾ 14 വയസുകാരി ആദിത്യ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്ക് നേരെയും ജയൻ ആസിഡ് ആക്രമണം നടത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ജയന് വേണ്ടി അന്വേഷണം പൊലീസ് തുടരുകയാണ്. മദ്യലഹരിയിലാണ് ആക്രമമെന്നാണ് സൂചന.
Post Your Comments