തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ഗതിക്കേടിലാണ് സംസ്ഥാനത്തെ മന്ത്രിമാരെന്ന് കെ.മുരളീധരൻ എംപിയുടെ വിമർശനം. യുഡിഎഫ് നേതാക്കൾക്കെതിരെ സർക്കാർ തെരഞ്ഞെു പിടിച്ച് കേസെടുക്കുകയാണെന്നും സംസ്ഥാനത്ത് എൽഡിഎഫ് – ബിജെപി രഹസ്യബന്ധവും നിലനിൽക്കുന്നുണ്ടെന്നും മുരളീധരൻ കുറ്റപ്പടുത്തി.
ജേസ് കെ മാണിക്കെതിരെ കേസെടുക്കുന്ന കാര്യം ചോദിക്കുമ്പോൾ സ്പീക്കർക്കോ സർക്കാരിനോ അനക്കമില്ല. നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പോലും വിവാദങ്ങളിൽ പെടുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യങ്ങൾ സ്പീക്കർ തിരിച്ചറിയണം. അഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments