ന്യൂഡല്‍ഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 132 ദിവസത്തിന് ശേഷം 4.28 ലക്ഷമായി കുറഞ്ഞു. 4,28,644 പേരാണ് നിലവില്‍ വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. ഇതോടെ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ കോവിഡ് പോരാട്ടം
ആകെ രോഗബാധിതരില്‍ 4.51% മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ശരാശരി 30,000 പേര്‍ക്കാണ് പ്രതിദിനം രോഗം ബാധിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.03 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 89,32,647 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.
പുതുതായി രോഗമുക്തരായവരുടെ 78.35% പത്ത് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ ഉള്ളവരാണ്. മഹാരാഷ്ട്രയില്‍ 6,290 പേരും കേരളത്തില്‍ 6,151 പേരും ഡല്‍ഹിയില്‍ 5,036 പേരും രോഗമുക്തരായി.
Post Your Comments