Latest NewsNewsIndia

ജനുവരി മുതൽ‌ മൊബൈൽ‌ നമ്പറുകൾ‌ 11 അക്കമായി മാറും.!

ന്യുഡൽഹി‌: രാജ്യമെമ്പാടുമുള്ള ലാൻ‌ഡ്‌ ഫോണുകളിൽ നിന്നും മൊബൈൽ‌ ഫോണിലേക്ക് ഒരു കോൾ‌ വിളിക്കുന്നതിന് ഉപയോക്താക്കൾ‌ ജനുവരി 1 മുതൽ‌ നമ്പറിന് മുമ്പായി പൂജ്യം (0) ഇടുന്നത് നിർബന്ധമാക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ട്രായ് യുടെ നിർദ്ദേശം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്അംഗീകരിക്കുകയുണ്ടായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2020 മെയ് 29 ന് നമ്പറിന് മുമ്പ് ‘പൂജ്യം’ (0) ചേർക്കാനുള്ള ശുപാർശ ചെയ്തിരുന്നതാണ്. ഇതുവഴി ടെലികോം സേവന ദാതാക്കളായ കമ്പനികൾക്ക് കൂടുതൽ നമ്പറുകൾ സൃഷ്ടിക്കാനുള്ള സംവിധാനം ലഭിക്കുന്നു.

ലാൻഡ് ഫോണിൽ നിന്ന് മൊബൈലിലേക്ക് നമ്പർ ഡയൽ ചെയ്യുന്ന രീതിയിൽ മാറ്റം വരുത്താനുള്ള ട്രായ് യുടെ ശുപാർശകൾ അംഗീകരിച്ചതായി നവംബർ 20 ന് പുറത്തിറക്കിയ സർക്കുലറിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിക്കുകയുണ്ടായി. സർക്കുലർ അനുസരിച്ച് ഈ നിയമം തുടങ്ങിയാൽ ലാൻഡ്‌ലൈനിൽ നിന്ന് മൊബൈലിലേക്ക് ഒരു കോൾ വിളിക്കുന്നതിന് ഒരാൾ നമ്പറിന് മുമ്പ് പൂജ്യം ഡയൽ ചെയ്യണം.ലാൻഡ്‌ലൈനിലെ എല്ലാ ഉപഭോക്താക്കൾക്കും ടെലികോം കമ്പനികൾ സീറോ ഡയലിംഗ് സൗകര്യം നൽകേണ്ടിവരുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിക്കുകയുണ്ടായി. ഈ സൗകര്യം നിങ്ങളുടെ പ്രദേശത്തിന് പുറത്തുള്ള കോളുകൾക്ക് നിലവിൽ ലഭ്യമാണ്. ഈ പുതിയ സംവിധാനം സ്വീകരിക്കാൻ ടെലികോം കമ്പനികൾക്ക് ജനുവരി 1 വരെ സമയം നൽകിയിട്ടുണ്ട്. ഡയലിംഗ് രീതിയിലുള്ള ഈ മാറ്റം ടെലികോം കമ്പനികൾക്ക് മൊബൈൽ സേവനങ്ങൾക്കായി 254.4 കോടി അധിക നമ്പറുകൾ വരെ സൃഷ്ടിക്കാൻ സാധിക്കും എന്നാണു വിലയിരുത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button