Latest NewsUSANewsInternational

‘നാല് വർഷങ്ങൾക്ക് ശേഷം ഞാൻ നിങ്ങളെ കാണാൻ വീണ്ടും വരും’; അമേരിക്കൻ ജനതയോട് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : അധികാരത്തിലേക്ക് താൻ വീണ്ടും മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു.2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങി വരുമ്പോൾ നിങ്ങളെ വീണ്ടും കണ്ടുമുട്ടും എന്നും  വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.

അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരിക. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പരിപാടിയുടെ ലൈവ് വീഡിയോ ഓഖ്‌ലഹോമ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അംഗം പാം പൊള്ളാർഡ് പുറത്തുവിട്ടിരുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന പലരും മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. അടഞ്ഞുകിടക്കുന്ന ഹാളിലേക്ക് നിരവധി പേര് തള്ളിക്കയറുന്നതായും വിഡിയോയിൽ കാണാം. അമേരിക്കയിൽ കോവിഡ് കേസുകൾ രൂക്ഷമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ , പൊതു ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ട്രംപിന്റെ ആതിഥേയ-വിടവാങ്ങൽ പരിപാടികൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വ്യത്യസ്ത കോണുകളിൽ നിന്നുയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button