USALatest NewsNewsInternational

കൂടെ ഉണ്ടാകും കൈവിടാതെ..; കോവിഡ് രോഗിയെ ചേര്‍ത്ത് പിടിച്ച് ഡോക്ടര്‍, ചിത്രം വൈറലായി

കോവിഡ് എന്ന മഹാമാരി ലോകം മുഴുവനും ഭീതി പരത്തുകയാണ്. അതിൽ നിന്നും പുറത്തുകടക്കാനാവാതെ ജീവിക്കുകയാണ് ലോകം. ഈ അതിജീവനത്തിന്‍റെ കാലത്ത് ആശ്വാസത്തിന്‍റെ ഓരോ വാക്കും ചെറിയ തലോടല്‍ പോലും ഒരു കുളിര്‍ തെന്നല്‍ പോലെയായിരിക്കും. പ്രത്യേകിച്ചും അതൊരു ഡോക്ടറുടെ അടുത്ത് നിന്നാകുമ്പോള്‍. അദ്ദേഹം രോഗിക്ക് പകരുന്ന സാന്ത്വനം അത്ര ചെറുതൊന്നും അല്ല . വയസായ ഒരു കോവിഡ് രോഗിയെ ഡോക്ടര്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം കണ്ട് ലോകത്തിന്‍റെയും കണ്ണ് നിറയുകയാണ്.

അമേരിക്കയിലെ ടെക്‌സാസില്‍ ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തിലെ ഡോക്ടര്‍. ഐസിയുവില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്ന പ്രായമായ രോഗിക്ക് അരികിലെത്തുകയായിരുന്നു ഡോക്ടര്‍. കാര്യം തിരക്കിയപ്പോള്‍ ഭാര്യയെ കാണണമെന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞു. ആ നിമിഷം അദ്ദേഹത്തെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയായിരുന്നു ഡോക്ടര്‍.നിമിഷ നേരം കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button