COVID 19Latest NewsNewsInternational

ആദ്യം കൊറോണ എത്തിയത് ചൈനയിൽ അല്ല, അമേരിക്കയിൽ

വാഷിംഗ്ടണ്‍: ചൈനയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുമ്പ് തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നതായി പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്ന് പഠനം പറഞ്ഞിരിക്കുന്നത്. 2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് കിട്ടിയ 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുകയാണ്.

അമേരിക്കന്‍ റെഡ് ക്രോസാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്. സാര്‍സ് കോവ്-2 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ എത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുകയാണ്. ഡിസംബര്‍ അവസാനം വുഹാനിലാണ് കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്ത് മിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനം ആറുകോടി ജനങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ പകുതിയോടെ തന്നെ യുഎസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഒറ്റപ്പെട്ട കൊവിഡ് കേസുകളുണ്ടായിരുന്നുവെന്നാണ് പഠനം നൽകിയിരിക്കുന്ന സൂചന.

ജനുവരി ആദ്യത്തോടെ മറ്റ് സ്‌റ്റേറ്റുകളിലും ആന്റിബോഡികള്‍ കണ്ടെത്തി തുടങ്ങുകയുണ്ടായി. ഫ്രാന്‍സിലും ഡിസംബര്‍ അവസാനത്തോടെ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വുഹാനില്‍ നിന്ന് ആളുകള്‍ എത്തി ജനുവരി അവസാനത്തോടെയാണ് ഫ്രാന്‍സില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക വിവരം.

കൊറോണ വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ചൈന വൈറസിനെ സൃഷ്ടിച്ചതാണെന്നും ആരോപണുയര്‍ന്നിരുന്നു. എന്നാല്‍ അതേസമയം ചൈന ഈ ആരോപണങ്ങളെല്ലാം തള്ളി. മറ്റേതെങ്കിലും വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ കൂടിയാകാം വൈറസ് ചൈനയിലെത്തിയതെന്നാണ് അവരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button