KeralaLatest NewsNews

ബുറേവി; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകും, ദുരന്ത നിവാരണ സേനകള്‍ എത്തി

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അതിതീവ്രമഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയാണ് വ്യാപകമായി മഴലഭിക്കുക. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Read Also : ബുറെവി കേരളത്തിൽ പ്രവേശിക്കാൻ സാധ്യത; നെയ്യാറ്റിൻകരയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലയെ ചുഴലിക്കാറ്റ് തൊടും. വെള്ളിയാഴ്ചയാണ് ബുറേവി കേരളത്തിലെത്തുക. മലയോരമേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ബുറേവിയുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി. എല്ലാതെക്കന്‍ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെ സേന നിലയുറപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button